2012 സെപ്റ്റംബർ 12, ബുധനാഴ്‌ച


അമ്പായത്തോട് തുടി സാംസ്കാരിക കൂട്ടായ്മ

2011 ഓഗസ്റ്റ് 14 ന് ആണ്  തുടി സാംസ്കാരിക കൂട്ടായ്മ എന്ന പ്രസ്ഥാനം അമ്പായത്തോടില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. നമ്മുടെ സാംസ്കാരിക പാരമ്പര്യവും , ആഘോഷങ്ങളും, പ്രകൃതിയും സംരക്ഷിക്കുന്നതോടൊപ്പം നമ്മുടെ ഗ്രാമത്തിന്റെ കൂട്ടായ്മ വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളും സാമൂഹിക-സാംസ്കാരിക മേഖലകളിലെ ഇടപെടലുകളുമായി ഈ പ്രസ്ഥാനം മുന്നോട്ട് പോകുന്നു.

ആമുഖം

അമ്പായത്തോട് തുടി സാംസ്കാരിക കൂട്ടായ്മ 'തുടി അമ്പായത്തോട്' എന്ന ഈ ബ്ലോഗിലൂടെ നമ്മുടെ ഗ്രാമത്തിന്റെ ചെറിയ സ്പന്ദനങ്ങള്‍ പോലും പ്രവാസികളായ അമ്പായത്തോടുകാരില്‍ എത്തിക്കുകയാണ്. നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍, ആഘോഷങ്ങള്‍, ഉത്സവങ്ങള്‍, പെരുന്നാളുകള്‍, പൊതുയോഗങ്ങള്‍, ചരമം, വിവാഹം തുടങ്ങി നാട്ടില്‍ നടക്കുന്ന എല്ലാ വാര്‍ത്തകളും ഈ ബ്ലോഗിലൂടെ നിങ്ങളുടെ മുന്നിലെത്തും. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഈ ബ്ലോഗിലൂടെ നിങ്ങള്‍ക്ക് പങ്ക് വെക്കാം.